Latest NewsIndia

ജയ് ശ്രീറാം വിളിക്കുന്നവരെയെല്ലാം മമത ബാനര്‍ജി ജയിലില്‍ അടയ്ക്കുമെന്ന് നരേന്ദ്ര മോദി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയ് ശ്രീറാം വിളിക്കുന്നവരെയെല്ലാം മമത ജയിലില്‍ അടയ്ക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.

പശ്ചിമ ബംഗാളിലെ താംലുകില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഈശ്വരനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ദീദി അസ്വസ്ഥയാണ്. ഈ ദിവസങ്ങളില്‍ സംസാരിക്കാന്‍പോലും ആഗ്രഹിക്കാതെയാണ് അവര്‍ പെരുമാറുന്നത് നരേന്ദ്ര മോദി ആരോപിച്ചു.

ബംഗാളിലെ ഫോനി ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായാന്‍ മമത ബാനര്‍ജിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ തന്നോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button