കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയ് ശ്രീറാം വിളിക്കുന്നവരെയെല്ലാം മമത ജയിലില്‍ അടയ്ക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.
പശ്ചിമ ബംഗാളിലെ താംലുകില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഈശ്വരനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ദീദി അസ്വസ്ഥയാണ്. ഈ ദിവസങ്ങളില്‍ സംസാരിക്കാന്‍പോലും ആഗ്രഹിക്കാതെയാണ് അവര്‍ പെരുമാറുന്നത് നരേന്ദ്ര മോദി ആരോപിച്ചു.
ബംഗാളിലെ ഫോനി ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായാന്‍ മമത ബാനര്‍ജിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ തന്നോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments