സോള്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കിം ജോങ് ഉന്നിനെ വിശ്വാസം . കിം ആണവ മിസൈല്‍ പരീക്ഷണം നടത്തിയിട്ടില്ലെന്ന് ട്രംപ് . ഉത്തര കൊറിയ കഴിഞ്ഞ ദിവസം ഹ്രസ്വദൂര മിസൈല്‍ വിക്ഷേപിച്ചിട്ടും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ക്ഷുഭിതനായില്ല. തനിക്കു നല്‍കിയ വാക്ക് കിം ലംഘിക്കില്ലെന്നും യുഎസ്- കൊറിയ ഉടമ്പടി നടപ്പാകുമെന്നും ട്രംപ് പറഞ്ഞു. ഇതിനിടെ, കൊറിയന്‍ ഉപഭൂഖണ്ഡം മാത്രം പരിധിയില്‍ വരുന്ന ഹ്രസ്വദൂര മിസൈലാണ് ഉത്തര കൊറിയ കഴിഞ്ഞ ദിവസം വിക്ഷേപിച്ചതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
കരയില്‍നിന്ന് കരയിലേക്കു മാത്രം വിക്ഷേപിക്കുന്ന ഇവ യുഎസ് വന്‍കര വരെ എത്താന്‍ ശേഷിയില്ലാത്തവ ആയതിനാല്‍ പ്രത്യാഘാതത്തിനിട നല്‍കില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇതിന് ദക്ഷിണ കൊറിയയിലുള്ള യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനത്തെ തകര്‍ക്കാനാവും. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു വിക്ഷേപണം.
Post Your Comments