ദോഹ: റമദാനോടനുബന്ധിച്ച് ആശുപത്രി ഒപികളുടെ പ്രവർത്തന സമയം മാറുന്നു. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) ആണ് സമയം പുനഃക്രമീകരിച്ചത്. അത്യാഹിത, ഇൻപേഷ്യന്റ് വിഭാഗങ്ങൾ റമസാനിലും മാറ്റമില്ലാതെ പ്രവർത്തിക്കും. അപ്പോയ്ന്റ്‌മെന്റ് ലഭിച്ചിട്ടുള്ളവർ നിശ്ചിത സമയത്തുതന്നെ ക്ലിനിക്കുകളിൽ എത്തണമെന്നും അപ്പോയ്മെന്റിൽ മാറ്റംവേണ്ടവർ 16060 എന്ന നമ്പരിൽ വിളിച്ച് സമയം പുനഃക്രമീകരിക്കണമെന്നും എച്ച്എംസി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്‌ലമാനി പറഞ്ഞു. ദീർഘകാല ചികിൽസ ആവശ്യമുള്ളവർ ഡോക്ടറെ സന്ദർശിക്കുന്നതിനു മുടക്കം വരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments