![](/wp-content/uploads/2019/05/ramachandran.jpg)
തൃശൂര്‍: തൃശൂർ പൂരത്തിന് ആനപ്രേമികളുടെ പ്രിയപ്പെട്ട ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാനുള്ള അനുമതിക്കായി ബിജെപി ഇന്നുമുതൽ പ്രക്ഷോഭത്തിലേക്ക്.തൃശൂരില്‍ ഇന്ന് മുതല്‍ ബിജെപി സത്യാഗ്രഹ സമരം നടത്തും. സമരം പി.സി.ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
നിലവിൽ ആനയ്ക്ക് വിലക്ക് തുടരുകയാണ്. വനം വകുപ്പാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ആളെ കൊന്ന ആനയെ എഴുന്നെള്ളിക്കാന്‍ കഴിയില്ലെന്നാണ് വനം വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. വിലക്കു നീക്കാന്‍ തൃശൂര്‍ എംഎല്‍എ കൂടിയായ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് പ്രാവർത്തികമായില്ല.
തെച്ചിക്കോട്ടുകാവ് ദേവസ്വം നിലനില്‍ക്കുന്ന പ്രദേശം സിപിഎമ്മിന്റെ സ്വാധീന മേഖലയാണ്. പാര്‍ട്ടി ഭരിക്കുന്ന കാലത്തും നീതി കിട്ടിയില്ലെന്ന പൊതു വികാരമാണ് പ്രവര്‍ത്തകര്‍ക്ക്.പൂരതലേന്ന് തെക്കേ ഗോപുരം തുറക്കുന്ന ചടങ്ങ് ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിധ്യമാണ്.
Post Your Comments