KeralaLatest News

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് പിടിച്ചിട്ട സംഭവം: വിശദീകരണവുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് പിടിച്ചിട്ട സംഭവത്തില്‍ വിശദീകരണവുമായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. ബസ് കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചിട്ടത് അവിടുത്തെ താഴെ തട്ടിലുള്ള ശ്രദ്ധകുറവാണെന്ന് മന്ത്രി പറഞ്ഞു. ഇക്കരാ്യത്തില്‍ പരസ്പര ധാരണയോടെ മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.

ബെംഗളൂരുവില്‍ നിന്നും കോട്ടയത്തേക്ക് സര്‍വീസ് നടത്തുന്ന സ്‌കാനിയ ബസ് ആണ് കര്‍ണാടകയില്‍ പിടിച്ചിട്ടത്. ബസില്‍ പരസ്യം പതിച്ചിരിക്കുന്നത് ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് ചന്ദാപുര ആര്‍ടിഒയുടെ നടപടി.

ബസില്‍ പരസ്യം പതിക്കുന്നത് കേരളത്തില്‍ ചട്ടലംഘനമല്ലെങ്കിലും കര്‍ണാടകയില്‍ അനുവദീനയമല്ലെന്നാണ് ആര്‍ടിഒയുടെ വിശദീകരണം. ഇതാദ്യമായാണ് കെ എസ് ആര്‍ ടി സിക്ക് നേരെ ഇത്തരത്തില്‍ നടപടിയുണ്ടാകുന്നത്. മേലുദ്യോഗസ്ഥര്‍ ഇടപെടാതെ ബസ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹനവകുപ്പ്. അതേസമയം അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ക്ക് മോശം അനുഭവം നേരിടുന്നുവെന്ന പരാതി ഉയരുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ഇങ്ങനെയൊരു തിരിച്ചടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button