ലക്‌നൗ:ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടവോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ലക്‌നൗ നിയോജക മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് വോട്ട് രേഖപ്പെടുത്തി. ഗോമതിനഗര്‍ പോളിംഗ് സ്റ്റേഷനിലെത്തിയ രാജ്‌നാഥ് സിംഗ് രാവിലെ 7.30ഓടെ വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
ഇത്തവണയും ലക്‌നൗവില്‍ നിന്ന് മികച്ച വിജയം നേടുമെന്ന ശുഭപ്രതീക്ഷ വോട്ട് ചെയ്തതിന് ശേഷം അദ്ദേഹം പറഞ്ഞു. ‘ലക്‌നൗവില്‍ നിന്ന് ഇത്തവണയും വിജയം നിശ്ചയമാണ്. വിജയത്തിന്റെ തോത് ഇവിടുത്തെ ജനങ്ങള്‍ തീരുമാനിക്കും. അത് ഞാന്‍ ലക്‌നൗവിലെ ജനങ്ങള്‍ക്ക് വിട്ട് കൊടുത്തിരിക്കുകയാണ്. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷവും എന്‍ഡിഎ സഖ്യം സ്വന്തമാക്കും.ഇവിടുത്തെ എല്ലാ വോട്ടര്‍മാരും കുടുംബാംഗങ്ങളോടൊപ്പമെത്തി സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’വെന്നും അദ്ദേഹം പറഞ്ഞു.
2014ല്‍ രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജ്‌നാഥ് ഇവിടെ നിന്ന് വിജയിച്ചത്.സമാജ്വാദി പാര്‍ട്ടി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ പൂനം സിന്‍ഹയാണ് ഇക്കുറി രാജ്‌നാഥ് സിംഗിന്റെ എതിരാളി. അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യയാണ് പൂനം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രമോദ് കൃഷ്ണനാണ് ഇവിടെ മത്സരിക്കുന്നത്
Post Your Comments