തിരുവനന്തപുരം: ക്ലാസ് നഷ്ടപ്പെടുന്നതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ മൊഴി. യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി പരാതിയില്ലെന്ന് പോലീസിനെ അറിയിച്ചു. തുടര്‍ച്ചയായി ക്ലാസ് മുടങ്ങിയതിന്റെ മാനസിക സമ്മര്‍ദ്ദമുണ്ടായി, ഇതാണ് ആത്മഹത്യയ്ക്ക് പ്രേരകമായത്. തനിക്ക് കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥിനിടെ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം വിവാദമായതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ചൊവ്വാഴ്ചയ്ക്കം റിപ്പോര്‍ട്ട് നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അതേസമയം ആത്മഹത്യ ാശ്രമത്തിനു പിന്നില്‍ മറ്റെന്തങ്കിലും കാരണം ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ആറ്റിങ്ങല്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് രണ്ടു പേജു വരുന്ന ആത്മഹത്യാകുറിപ്പും കണ്ടെടുത്തിരുന്നു. പെണ്‍കുട്ടിയെ ശനിയാഴ്ച രാവിലെ ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. കോളേജില്‍ നിന്ന് മനോവിഷമം ഉണ്ടായി, വലിയ പ്രതീക്ഷയോടെയാണ് കോളേജില്‍ എത്തിയത്. എന്നാല്‍ അധ്യായന ദിവസങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ പിന്നില്‍ ആരാണ് എന്നതൊന്നും വെളിപ്പെടുത്താന്‍ പെണ്‍കുട്ടി തയാറായില്ല. എസ്‌എഫ്‌ഐക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടുവെങ്കിലും കോടതിയില്‍ മൊഴി നല്‍കാന്‍ തയാറായില്ല
Post Your Comments