KeralaLatest News

ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാല്‍ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാല്‍ കേസെടുത്തു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിന്‍സിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമെനിക് ആവശ്യപ്പെട്ടു.

ആത്മഹത്യക്കു കാരണം എസ്എഫ്ഐക്കാരും പ്രിന്‍സിപ്പലുമാണെന്നുമാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യാ കുറുപ്പില്‍ പറഞ്ഞിരുന്നു. കരഞ്ഞു പറഞ്ഞിട്ടും ക്ലാസ്സില്‍ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും, എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് കൊണ്ടു പോയെന്നും പെണ്‍കുട്ടി പറുന്നു. എന്റെ സ്വപ്നങ്ങള്‍ നിങ്ങള്‍ കാരണം തകര്‍ന്നുവെന്നും ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും പെണ്‍കുട്ടി ആത്മഹത്യാ കുറുപ്പില്‍ എഴുതിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button