Latest NewsIndia

ഗായിക എസ്.ജാനകി ആശുപത്രി വിട്ടു

മൈസൂരു: ഇടുപ്പെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗായിക എസ്.ജാനകി ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ആശുപത്രി വിട്ട് പുറത്ത് വന്ന പ്രിയ ഗായികയെ കാണാന്‍ ആരാധകരും മാധ്യമ പ്രവര്‍ത്തകരും തടിച്ചു കൂടിയിരുന്നു. തനിക്ക് നല്‍കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്ന് പ്രിയ ഗായിക പറഞ്ഞു. മൈസൂരുവിലെ ബന്ധു വീട്ടില്‍ മൂന്നു ദിവസം മുന്‍പായിരുന്നു ജാനകി കാല്‍ തെന്നി വീണത്. ഇടുപ്പെല്ലില്‍ വേദന അധികമായതോടെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button