പാലാ: കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് നടക്കാനിരിക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് എന്‍സിപിയിലുണ്ടായ പൊട്ടിത്തെറിയില്‍ വിശദീകരണവുമായി മാണി സി കാപ്പന്‍.
നിലവില്‍ പാലായലിലെ സ്ഥാനാര്‍ത്ഥി ആരാണെന്ന് എന്‍സിപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ബ്ലോക്ക് കമ്മിറ്റിയുടെ നിര്‍ദ്ദേശം അറിയിക്കുന്നതിനിടയില്‍ ദേശിയസമിതി അംഗം സുല്‍ഫിക്കര്‍ മയൂരിക്ക് നാക്ക് പിഴച്ചതാണെന്നുമാണ് മാണി സി കാപ്പന്‍ പറഞ്ഞു.സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് തീരുമാനിക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി
ഇന്നലെ പാലായില്‍ ചേര്‍ന്ന എന്‍സിപി പാര്‍ലമെന്ററി പാര്‍ട്ടി നേതൃയോഗത്തിലാണ് ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെ മത്സരിപ്പിക്കാന്‍ ധാരണയായത്.എന്‍സിപി ദേശീയ സമിതി അംഗം സുല്‍ഫിക്കര്‍ മയൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാണി സി കാപ്പനെ പാലായിലെ സ്ഥാനാര്‍ത്ഥിയായി ഏകകണ്ഠമായി നിശ്ചയിച്ചുവെന്നായിരുന്നു പ്രഖ്യാപനം നടന്നത്.
വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുമ്പോഴും കൂടിയാലോചനകള്‍ ഇല്ലാതെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ശരിയല്ലെന്ന് ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാലായില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായ സാഹചര്യത്തിലാണ് എന്‍സിപി ഒരുമുഴം മുന്നേ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
Post Your Comments