പ്യോംഗ്യാംഗ്: ഉത്തരകൊറിയ അണ്വായുധ പരീക്ഷണം നടത്തുന്നുവെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു.ഹ്രസ്വദൂര മിസൈലുകളാണ് കിം ജോംഗ് ഉന്നും സംഘവും പരീക്ഷിച്ചതെന്നാണ് ആരോപണം.രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശമായ ഹോഡോ മേഖലയില്‍ നിന്നാണ് മിസൈലുകള്‍ പരീക്ഷിച്ചതെന്നാണ്
വ്യക്തമാക്കുന്നത്.
ഇതേ സ്ഥലത്തുനിന്നും ഇതിന് മുന്‍പും ഹ്രസ്വ-ദീര്‍ഘ ദീര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള ആദ്യ മിസൈല്‍ പരീക്ഷണമാണ് ഇതെന്നാണ് വിവരം. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഫലംകാണാതെപോയിരുന്നു.
ഇനി മുതല്‍ ഭൂഖണ്ഡാന്തര മിസൈലുകള്‍ പരീക്ഷിക്കില്ലെന്ന് കിം ജോംഗ് ഉന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ 70 മുതല്‍ 200 കിലോമീറ്റര്‍ വരെ ദീരപരിധിയുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്നും ഉത്തരകൊറിയന്‍ സൈനിക മേധാവിമാര്‍ പറഞ്ഞു
Post Your Comments