തുര്‍ക്കിയുടെ കടല്‍ തീരത്ത് അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി ഒമ്പത് പേര് മരിച്ചു. മരിച്ചവരില്‍ അഞ്ചു പേര് കുട്ടികളാണ്. 17 അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. തുര്‍ക്കിയിലെ അയ്വാലിക് ജില്ലയിലെ ബാലികേസിര്‍ പ്രവിശ്യയിലെ കടല്‍ തീരത്താണ് ബോട്ട് മുങ്ങിയത്.അപകടം നടന്നയുടനെ തുര്‍ക്കി തീരസംരക്ഷണ സേന രക്ഷാ പ്രവര്‍ത്തനം നടത്തി.
നാല് ബോട്ടുകളും രണ്ട് ഹെലികോപ്റ്ററുകളും ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറുന്നവര്‍ ഏറ്റവും കൂടുതല്‍ കടന്നുപോകുന്ന കടല്‍ മാര്‍ഗമാണ് തുര്ക്കിതീരം.അഞ്ചു പേരെ തുര്‍ക്കി തീര സംരക്ഷണ സേന രക്ഷപ്പെടുത്തി. മരിച്ച ഒമ്പത് പേരില്‍ അഞ്ചുകുട്ടികളുണ്ട്. ഈ വര്‍ഷം തന്നെ നൂറിലധികം അഭയാര്‍ഥികളാണ് ഈ മേഖലയില്‍ മരണത്തിനു കീഴടങ്ങിയത്.
Post Your Comments