Latest NewsKerala

മുഖാവരണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയതില്‍ വധഭീഷണി നേരിട്ട ഫസല്‍ മൊഴി നല്‍കി

കോഴിക്കോട്: മുഖാവരണം സംബന്ധിച്ച് സ്വന്തം നിലപാട് വ്യക്തമാക്കിയതില്‍ വധഭീഷണി നേരിട്ട ഫസല്‍ ഗഫൂര്‍ മൊഴി നല്‍കി. നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് മൊഴി നല്‍കിയത്. ഗള്‍ഫില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. ഫസല്‍ ഗഫൂറിന്റെ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചെന്ന് കാട്ടിയും ഫസല്‍ ഗഫൂര്‍ പരാതി നല്‍കിയിട്ടുണ്ട്.

എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. കെ പി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button