Latest NewsIndia

ജനസേവനം മനോജ് തിവാരിയ്ക്ക് പറ്റിയ പണിയല്ലെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി:ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ മനോജ് തിവാരിയെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആംആദ്മി സ്ഥാനാര്‍ത്ഥിക്കായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തവേയായിരുന്നു കെജ്രിവാളിന്റെ പരിഹാസം.

ഷീലാ ദീക്ഷിതിനെതിരെയും ആം ആദ്മി സ്ഥാനാര്‍ത്ഥിയായ ദിലീപ് പാണ്ഡെയ്ക്കെതിരെയുമാണ് മനോജ് തിവാരി മത്സരിക്കുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വന്തം മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാത്ത വ്യക്തിയാണ് മനോജ് തിവാരിയെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി

എങ്ങനെ ഡാന്‍സ് ചെയ്യാമെന്ന് മനോജ് തിവാരിയ്ക്ക് നന്നായി അറിയാം. എന്നാല്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ദിലീപ് പാണ്ഡെജിയ്ക്ക് ഡാന്‍സ് അറിയില്ല. പക്ഷേ എങ്ങനെ ജനസേവനം ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് വോട്ട് ചേയ്യേണ്ടത്. അല്ലാതെ നന്നായി ഡാന്‍സ് ചെയ്യുന്നവര്‍ക്കല്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് വളരെ പ്രാധാന്യം ഉണ്ടെന്നും ഓരോ വോട്ടും ജനങ്ങള്‍ അതീവ ശ്രദ്ധയോടെ തന്നെ വിനിയോഗിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കെജ്രിവാളിനെതിരെ മനോജ് തിവാരി രംഗത്തെത്തി.

പൂര്‍വഞ്ചാലിലെ ജനങ്ങളെ കെജ്രിവാള്‍ അപമാനിച്ചെന്നും ഇതിന്റെ ഫലം അദ്ദേഹം അനുഭവിക്കുമെന്നുായിരുന്നു തിവാരിയുടെ പ്രതികരണം. തന്നെ അപമാനിക്കുക വഴി എന്റെ മണ്ഡലത്തിലെ വോട്ടര്‍മാരെയാണ് അദ്ദേഹം അപമാനിച്ചതെന്നും മനോജ് തിവാരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button