![](/wp-content/uploads/2018/02/Yuvraj-Singh-Press-Conference-20th-Dec-2015.jpg)
യുവരാജ് സിംഗിനെ മുംബൈ ഇന്ത്യന്‍സിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ആരാധകർ. മുംബൈ ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ടിലും ഫേസ്ബുക്ക് പേജിലുമൊക്കെയാണ് യുവിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. യുവിക്ക് ഒരവസരം കൂടി നല്‍കുന്നതില്‍ എന്താണ് പ്രശ്‌നമുള്ളതെന്നാണ് ആരാധകർ ചോദിക്കുന്നത്. ലേലത്തില്‍ ഒരു കോടി രൂപയ്ക്കാണ് മുംബൈ യുവിയെ സ്വന്തമാക്കിയത്. എന്നാൽ ഇതു വരെ നാല് ഇന്നിംഗ്‌സുകള്‍ മാത്രമാണ് താരം കളിച്ചത്. നാല് ഇന്നിംഗ്‌സില്‍ നിന്ന് മാത്രം 98 റണ്‍സ് നേടിയ താരത്തെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കുകയായിരുന്നു.
Post Your Comments