തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട. 3.264 കി.ഗ്രാം കഞ്ചാവുമായി എറണാകുളം കലൂര്‍ സ്വദേശി ഫിറോസ് ഇബ്രാഹിം എന്നയാളെ റെയില്‍വെ പോലീസും റെയില്‍വെ ഡിഎഎന്‍എസ്എഎഫ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ അറസ്റ്റ് ചെയ്തു. തൃശ്ശൂരിലും എറണാകുളത്തും വില്‍പന നടത്തുന്നതിന് വേണ്ടി പ്രതി റായ്ഗഡില്‍ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിനില്‍ വരികയായിരുന്നു. പ്രതി ഇതിനുമുന്‍പ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലും എളമക്കര പോലീസ് സ്റ്റേഷനിലും കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തില്‍ പാലക്കാട് റെയില്‍വെ ഡിവൈഎസ്പി ഷറഫുദ്ദീന്‍, ഷൊര്‍ണ്ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കീര്‍ത്തി ബാബു എന്നിവരുടെ നിര്‍ദേശാനുസരണം തൃശ്ശൂര്‍ റെയില്‍വെ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍ എസ്.സി.പി.ഒ മാരായ ഖാലീദ് ,ജോസഫ്, സിപിഒമാരായ വിജയാനന്ദ്, സുരേഷ് അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെയും കഞ്ചാവും പിടിക്കൂടിയത്, .പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Post Your Comments