Latest NewsKerala

എല്ലാ മേഖലയിലും നവോത്ഥാന ചര്‍ച്ചകള്‍ ഉയര്‍ന്നു വരേണ്ടതാണെന്ന് എ പത്മകുമാര്‍

പത്തനംതിട്ട : രാജ്യത്ത് ബുര്‍ഖ വിവാദം തുടരുന്നു സാഹചര്യത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍.

എല്ലാ മേഖലയിലും നവോത്ഥാനം ഉയര്‍ന്നു വരേണ്ടതാണെന്ന് പത്മകുമാര്‍ പറഞ്ഞു. അതിനു അനുസരിച്ചുള്ള ചര്‍ച്ച ഓരോ മേഖലയിലും ഉയര്‍ന്നു വരണം. നിലപാട് ഒരിക്കലും ഏകപക്ഷീയമാകാന്‍ പാടില്ലെന്നും ഓരോ മേഖലകളിലുള്ളവരുമായി ചര്‍ച്ച ചെയ്തു വേണം അത് നടപ്പാക്കാനെന്നും എ പത്മകുമാര്‍ പറഞ്ഞു.

തനിക്ക് ശബരിമല യുവതിപ്രവേശവിഷയത്തില്‍ വ്യക്തമായ അഭിപ്രായമുണ്ട്. ദേവസ്വം പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നതിനാല്‍ അത് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പത്മകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എംഇഎസ് മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയതിന് പിന്നായെയാണ് ബുര്‍ഖ വിവാദത്തിന് തുടക്കമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button