Latest NewsCareerEducation & Career

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍, സെക്രട്ടറി, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയുള്‍പ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്. അപേക്ഷയുടെ മാതൃക സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാ ബോര്‍ഡ് നടത്തുന്ന എഴുത്തുപരീക്ഷ,ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തിൽ പരീക്ഷാ ബോര്‍ഡ് നല്‍കുന്ന ലിസ്റ്റില്‍നിന്ന് സംഘങ്ങള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം നടത്തുക.ആകെ 183 ഒഴിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംഘങ്ങളിലേക്കും തസ്തികകളിലേക്കും അപേക്ഷിക്കാൻ സാധിക്കും. ഒരു സംഘത്തിലേക്ക്/തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 150 രൂപയാണ് ഫീസ് (എസ്.സി./എസ്.ടി. വിഭാഗത്തിന് 50 രൂപ). അധികമായി അപേക്ഷിക്കുന്ന ഓരോ സംഘത്തിനും/തസ്തികയക്കും 50 രൂപ അധികമായി അടയ്ക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യാം

അപേക്ഷയും അനുബന്ധങ്ങളും നിശ്ചയിച്ചിട്ടുള്ള മാതൃകയില്‍ത്തന്നെ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡില്‍ മേയ് 24-ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ലഭിക്കണം.

വിലാസം: സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, തിരുവനന്തപുരം-695001. ഫോണ്‍: 0471-2468690, 2468670

shortlink

Related Articles

Post Your Comments

Related Articles


Back to top button