Latest NewsIndia

റാഫേല്‍: കേന്ദ്രം പുതിയ സത്യവാങ്മൂലം നല്‍കി

പുനപരിശോധന ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും അതുകൊണ്ട് ഇവ തള്ളി കളയണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്

ന്യൂഡല്‍ഹി: റാഫേല്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കി. റാഫേലില്‍ പുന:പരിശോധന ഹര്‍ജികള്‍ തള്ളമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രത്തിന്റെ ഹര്‍ജി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടത്തിയത് രഹസ്യ ചര്‍ച്ച അല്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസില്‍ തിങ്കളാഴ്ച സുപ്രീം കോടതി പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

പുനപരിശോധന ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും അതുകൊണ്ട് ഇവ തള്ളി കളയണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമാന്തര ചര്‍ച്ച നടത്തി എന്നു ചൂണ്ടിക്കാട്ടി പുറത്തു വന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തിലെ രഹസ്യ രേഖകളെല്ലെന്നും ഇന്റേര്‍ണല്‍ രേഖകള്‍ മാത്രമാണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. ഇവ കേസില്‍ ഉള്‍പ്പെടുത്തരുത്. കൂടാതെ റാഫേല്‍ കരാറിന്റെ വില വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവില്ലെന്നും അത് രാജ്യ സുരക്ഷയെ ബാധിക്കുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button