കൊച്ചി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മൂലയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു.ഈ മാസം പത്താം തീയതി പ്രതി കോടതിയിൽ ഹാജരാകണമെന്നാണ് കോടതി ഉത്തരവ്.പാലാ ജുഡീഷ്യൽ മജിസ്‌ട്രറ്റ് കോടതിയാണ് സമൻസ് ഉത്തരവ് ഇറക്കിയത്.
കുറ്റപത്രത്തില്‍ ഫ്രാങ്കോക്ക് എതിരെ നിരവധി വകുപ്പുകള്‍ അനുസരിച്ചു കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ആരോപിച്ചിരിക്കുന്ന സി ആര്‍ പി സി വകുപ്പുകള്‍ 376(2), (A), (N), 376(c), (a), 377, 342, 506(1)എന്നിവയാണ് കുറ്റപത്രത്തില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ ആകെ സാക്ഷികള്‍ 83 പേരാണ്. ഇതില്‍ 27കന്യാസ്ത്രീകള്‍, 11 വൈദീകര്‍, മൂന്നു മെത്രാന്മാര്‍, ഒരു കര്‍ദിനാള്‍, ഒരു ഡോക്ടര്‍, ഏഴു മജിസ്‌ട്രേറ്റര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ആയിരത്തിലേറെ പേജുകള്‍ വരുന്നതാണ് കുറ്റപത്രം.
Post Your Comments