Latest NewsInternational

മ്യാന്‍മറില്‍ ഗ്രാമീണര്‍ക്കുനേരെ സൈന്യത്തിന്റെ നരനായാട്ട്

മ്യാന്‍മറില്‍ സൈന്യം നിരായുധരായ ആറ് ഗ്രാമീണരെ വെടിവെച്ച് കൊന്നു. സൈനികരുടെ ആയുധം കൈവശപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു വെടിവെപ്പ്. മ്യാന്‍മാറിലെ രാഖിന്‍ സംസ്ഥാനത്തെ ഒരു ഗ്രാമീണ സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അരകന്‍ ആര്‍മിയുമായി ബന്ധം പുലര്‍ത്തുന്നതവരെയാണ് കൊലപ്പെടുത്തിയതെന്ന് സൈനിക വക്താവ് വ്യക്തമാക്കി.

രഖിനില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നതായി നേരത്തെയും റഇപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൈന്യത്തിന്റെ നേതൃത്വത്തില്‍ വെടിവെപ്പ് നടക്കുന്നെന്ന് ആംനെസ്റ്റിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായം എത്തിക്കുന്നതിന് സൈന്യം തടസം നില്‍ക്കുന്നുവെന്ന പരാതിയും വ്യാപകമായിരുന്നു.

മ്യാന്‍മാറില്‍ സൈന്യവും റിബല്‍ ഗ്രൂപ്പുകളും തമ്മില്‍ നടന്ന പോരാട്ടത്തില്‍ മുപ്പതിനായിരത്തിലധികം സിവിലിയന്‍മാര്‍ക്കാണ് നാടുവിട്ട് പോകേണ്ടി വന്നത്. സര്‍ക്കാരിന്റെ പിന്തുണയോടെ സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ മ്യാന്‍മറിലെ റോഹിംഗ്യന്‍ വംശജരായ നൂറ് കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ അയല്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നുമുണ്ട്. ഇതിനിടയിലാണ് മ്യാന്‍മറിലെ സൈനിക ക്രൂരതയുടെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button