പള്ളിക്കര•വിവാഹിതയായ 26 കാരിയും 15 കാരിയായ ഭര്‍തൃ സഹോദരിയും 16 കരന്മാരായ രണ്ട് കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയതായി പരാതി. ചെര്‍ളകടവിലെ ഒരു ഡ്രൈവറുടെ ഭാര്യയും സഹോദരിയുമാണ് ഒളിച്ചോടിയത്. അയല്‍ക്കാരായ രണ്ട് കൗമാരക്കരൊപ്പമാണ് ഇവര്‍ വീടുവിട്ടത്.
ബുധനാഴ്ച ഉച്ചയോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞിറങ്ങിയ 26 കാരി ഏറെ വൈകിയും തിരിച്ചെത്താതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഈ സമയം 16 കാരനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പോലീസ് സ്റ്റേഷനിലെത്തി. ഇതിനിടെ മറ്റൊരു പതിനാറുകാരനെയും കാണാനില്ലെന്ന് പരാതി ലഭിച്ചു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കോയമ്പത്തൂരില്‍ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കോയമ്പത്തൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും വിവരമുണ്ട്. ഇവരെ തിരികെയെത്തിക്കാനായി ബേക്കല്‍ പോലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.
Post Your Comments