അമിതഭാരം പലപ്പോഴും പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. ശരീരഭാരം ശരാശരി അളവിനേക്കാള്‍ കൂടുമ്പോഴുണ്ടാകുന്ന അവസ്ഥയെയാണ് അമിതഭാരം അഥവാ ഒബീസിറ്റി എന്ന് പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ 2018ലെ കണക്കുകള്‍ പ്രകാരം 1.4 ബില്യണ്‍ ജനങ്ങള്‍ അമിതഭാരം മൂലം ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. അമിതഭാരം ശരീരത്തില്‍ രക്തസമ്മര്‍ദ്ദം കൂട്ടുകയും കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ട് സങ്കീര്‍ണാവസ്ഥകള്‍ ഹൃദയ സംബന്ധ രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും വരെ കാരണമാകുന്നു.
എന്നാല്‍ ഇതിലുപരിയായി കിഡ്‌നികാന്‍സറിനും അമിതഭാരം കാരണമാകുന്നു Renal Cell Carcinoma (RCC) എന്ന കാന്‍സറാണ് പിടികൂടുന്നത്. കാന്‍സര്‍ പെട്ടെന്നൊരുനാള്‍ ഒരാളെ പിടികൂടുന്ന രോഗമല്ല, മറിച്ചു വളരെ സാവധാനം പിടിമുറുക്കുന്ന രോഗമാണ്. അതുകൊണ്ടുതന്നെ ബാല്യം മുതലേ അമിതവണ്ണം ഉള്ളവര്‍ക്കു പിന്നീട് ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
കിഡ്‌നിയെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് vv Renal Cell Carcinoma (RCC) ആണ്. കോപ്പന്‍ഹെഗന്‍ സ്‌കൂള്‍ ഹെല്‍ത്ത് റെക്കോര്‍ഡ് റജിസ്റ്ററിന്റെ സഹായത്തോടെ 301,422 ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.അമിതഭാരത്തെ നിയന്ത്രിക്കാന്‍ പലമാര്‍ഗങ്ങളുണ്ട്. അമിതമായ ഭക്ഷണ ശീലം ഒഴിവാക്കുക, വ്യായാമ ശീലം വളര്‍ത്തുക, ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക, നാരടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുക. ഇവയെല്ലാം ഒപു പരിധിവരെ അമിതഭാരത്തെ നിയന്ത്രണ വിധേയമാക്കാം.
ഏഴു മുതല്‍ 13 വയസ്സുവരെയുള്ള ഇവരുടെ ഭാരവും നീളവും ബോഡിമാസ് ഇന്‍ഡക്‌സും ചേര്‍ത്താണ് ഇവരെ അമിതവണ്ണം ഉള്ളവര്‍ എന്നും വണ്ണം കുറഞ്ഞവര്‍ എന്നും തരംതിരിച്ചത്. ഇവരില്‍ നടത്തിയ നിരീക്ഷണത്തില്‍ 1,010 പേര്‍ക്ക് (അതില്‍ 680 പുരുഷന്മാര്‍) പിന്നീടു കിഡ്‌നി കാന്‍സര്‍ സ്ഥിരീരിച്ചു. കുട്ടിക്കാലത്തു സാധാരണയില്‍ കൂടുതല്‍ ഉയരമുള്ള കുട്ടികള്‍ക്കും പിന്നീട് ഇതേ അവസ്ഥ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments