തിരുവനന്തപുരം•കല്ലുവാതുക്കല്‍ വിഷമദ്യദുരന്തത്തില്‍ ശിക്ഷിക്കപ്പെട്ട അബ്‌കാരി മണിച്ചന്‍ തെറ്റു ചെയ്തെന്ന് കരുതുന്നില്ലെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. മദ്യ ദുരന്തത്തില്‍ മണിച്ചന് പങ്കുള്ളതായി താന്‍ കരുതുന്നില്ലെന്ന് കൌമുദി ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ വെളിപ്പെടുത്തിയത്. തന്റെ ആത്മകഥയായ എന്റെ പൊലീസ് ജീവിതത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സെന്‍കുമാര്‍ പറയുന്നു.
‘ഞാന്‍ വിശ്വസിക്കുന്ന കാര്യമാണത്. അതായത് മണിച്ചന്‍ വിഷമദ്യം വിതരണം ചെയ്‌തുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കോടതി കണ്ടെത്തി ശിക്ഷിച്ചതാണ്. അതുവേറെ കാര്യം. നിയമം അനുസരിച്ചേ പറ്റൂ. പക്ഷേ എന്റെ വിശ്വാസം, എന്റെ അറിവ് വച്ച് മണിച്ചനാണ് വിഷമദ്യം വിതരണം ചെയ്‌തതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’.- സെന്‍കുമാര്‍ പറഞ്ഞു,
അബ്‌കാരിയായിരുന്ന മണിച്ചന്റെ ഗോഡൗണില്‍ നിന്നെത്തിയ മദ്യമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഒന്നാം പ്രതിയായ ഹയറുന്നിസ എന്ന താത്തയും, മണിച്ചനും രണ്ട് സഹോദരങ്ങള്‍ക്കുമടക്കം 13 പേരെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. താത്ത 2009 ല്‍ മരണപ്പെട്ടു.
Post Your Comments