ന്യൂഡല്‍ഹി: കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ ഉഷ ചന്ദ്രൻ സമർപ്പിച്ച ഹർജി നാളെ സുപ്രീം കോടതിയുടെ പരിഗണനയില്‍. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും മുദ്രവച്ച കവറിൽ ഹാജരാക്കാൻ കോടതി ജയിൽ ഉപദേശക സമിതിക്ക് കഴിഞ്ഞതവണ നിർദ്ദേശം നൽകിയിരുന്നു.
മോചന ആവശ്യത്തിൽ നാല് മാസമായിട്ടും തീരുമാനമെടുക്കാത്തതിനെ വിമർശിച്ച കോടതി, ഉടൻ തീരുമാനമായില്ലെങ്കിൽ മണിച്ചന് ജാമ്യം നൽകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments