തിരുവനന്തപുരം: കൊച്ചിയിലെ ഒരു ഫ്ളാറ്റില്‍ ഭര്‍ത്തൃമതിയായ യുവതിയുമായി മുന്‍ മന്ത്രിയായ കോണ്‍ഗ്രസ് നേതാവിന് അവിഹിത ബന്ധം ഉണ്ടായിരുന്നതായും എ കെ ആന്റണി ഇടപെട്ടാണ് അയാളെ അതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും മുന്‍ ഡിജിപി സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. ‘എന്റെ പോലീസ് ജീവിതം’ എന്ന സര്‍വീസ് സ്‌റ്റോറിയിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. ഭരണഘടനാ പദവി വഹിക്കുന്നയാളും നേതാവും എന്നല്ലാതെ പേരോ മറ്റു വിവരങ്ങളോ പരാമര്‍ശിച്ചിട്ടില്ല.
ആറു വര്‍ഷം മുമ്പ് അയല്‍ക്കാര്‍ ഇളകി വന്‍ വിവാദമായി മാറുമായിരുന്ന സംഭവം താന്‍ വിളിച്ചു പറഞ്ഞത് അനുസരിച്ച് എ കെ ആന്റണി ഇടപെട്ട് പിന്തിരിപ്പിച്ചതായും പറയുന്നു. നടപടിയിലൂടെ ആന്റണി രക്ഷിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയായിരുന്നു. പുസ്തകത്തിന്റെ 158 ാം പേജിലാണ് വിവാദ വെളിപ്പെടുത്തല്‍. 2013 ല്‍ ഇന്റലിജന്റ്‌സ് മേധാവി ആയിരിക്കെയാണ് സംഭവം. ഫ്‌ളാറ്റിലെ ഭര്‍ത്തൃമതിയായ ഒരു യുവതിയുമായിട്ട് ആയിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ബന്ധം. നേതാവിന്റെ ഈ പതിവ് പോക്കുവരവ് ഫ്‌ളാറ്റിലെ മറ്റുള്ളവര്‍ക്ക് അലോസരം ആയിരുന്നു.
അവര്‍ ഒരു നാള്‍ നേതാവിനെ പിടിക്കാന്‍ കെണിയൊരുക്കി കാത്തിരിക്കുമ്പോള്‍ ഒരാള്‍ വിളിച്ചു പറയുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ നേതാവ് ഇവിടെ വരുമെന്നും അപ്പോള്‍ അയാളെ പിടികൂടുമെന്നുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. വിവരമറിഞ്ഞപ്പോള്‍ തന്നെ ആ ഭാഗത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ നിന്നും വിവരശേഖരണം നടത്തുകയും സംഗതി സത്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സംഭവം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്ന കാര്യമാണെന്ന് തോന്നിയതിനാല്‍ എകെ ആന്റണിയെ കൊണ്ടു നേതാവിനോട് പറയിക്കുന്നതാണ് നല്ലതെന്ന് തോന്നി.
തുടര്‍ന്ന് തനിക്ക് ഏറ്റവും പരിചയമുള്ള ആന്റണിയുടെ പി എ പ്രതാപനെ വിളിച്ചു വിവരം പറഞ്ഞു. പ്രതാപന്‍ വഴി സാവകാശം സംഭവം പറഞ്ഞു മനസ്സിലാക്കാം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പ്രതാപന്‍ അപ്പോള്‍ തന്നെ ഫോണ്‍ ആന്റണിക്ക് കൈമാറി. എന്തായാലും സംഭവിക്കേണ്ടത് സംഭവിച്ചില്ല. ആന്റണി അദ്ദേഹത്തെ വിളിച്ച് വിവരം പറഞ്ഞിരിക്കാമെന്നും സെന്‍കുമാര്‍ പറയുന്നു.ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നു വിചാരിച്ചു വേണമെങ്കില്‍ വിട്ടുകളയാമായിരുന്നു. എന്നാല്‍ താന്‍ അത് ചെയ്തില്ല.
ഇന്റലിജന്റ്‌സ് മേധാവി എന്ന നിലയില്‍ സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെടാതെ നോക്കേണ്ടതും ഉത്തരവാദിത്വമാണല്ലോ എന്ന കരുതിയാണ് ഇക്കാര്യം ആന്റണിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ തീരുമാനിച്ചത്. തനിക്ക സാമാന്യം പരിചയമുള്ള വ്യക്തിയായതിനാല്‍ ഇത്തരമൊരു കാര്യം പറയുന്നത് എങ്ങിനെയാണ് എന്ന ആശങ്കയാണ് ആന്റണിയെക്കൊണ്ട് പറയിപ്പിക്കാമെന്ന് തോന്നിയത്. ഒപ്പം ആന്റണിയുടെ പിഎ പ്രതാപന്‍ പരിചയമുള്ള ആളുമായിരുന്നു. യുഡിഎഫ് സര്‍ക്കാരിലും കോണ്‍ഗ്രസിലും ഉയര്‍ന്ന പദവി വഹിച്ചിട്ടുള്ളയാളുമാണ് എറണാകുളം സ്വദേശിയെന്നാണ് സൂചനകള്‍.
Post Your Comments