Nattuvartha

കാണിക്ക വഞ്ചികൾ തകർത്ത് മോഷണം; സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി മോഷ്ടാവ്

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

അമ്പലപ്പുഴ: കാണിക്ക വഞ്ചികൾ തകർത്ത് മോഷണം, നീർക്കുന്നം മസ്ജിദുൽ ഇജാബ പള്ളിയിൽ കാണിക്ക വഞ്ചികൾ തകർത്ത് പണം അപഹരിച്ചു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.

പള്ളിയിൽ പ്രഭാത നിസ്ക്കാരത്തിന് വിശ്വാസികൾ എത്തിയപ്പോഴാണ് പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന 3 കാണിക്കവഞ്ചികൾ തകർത്ത നിലയിൽ കണ്ടത്. പള്ളിയിലെ സുരക്ഷ ക്യാമറയിൽ മോഷ്ടാവെന്ന് സംശയിക്കുന്ന യുവാവിന്‍റെ ചിത്രം പതിഞ്ഞു. അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button