തൃശൂര്‍•കോര്‍പ്പറേഷന്‍ പരിധിയിലെ ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും തൃശൂര്‍ കോര്‍പ്പറേഷന്‍ പൊതുജനാരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.
സത്താര്‍ വസൈത്തൂണ്‍ ഹോട്ടല്‍ അല്‍മൗണ്ട്സ്, പപ്പായ ഹോട്ടല്‍, ഹോട്ടല്‍ അരുണ്‍, മിന്റ് പാലസ് ചൈനീസ് റസ്റ്റോറന്റ്, ജയ റസ്റ്റോറന്റ്, ജയ പാലസ്, ചെട്ടിനാട് ഹോട്ടല്‍, കെ.എസ്.ആര്‍.ടി.സി ക്യാന്റീന്‍, നൂര്‍ജഹാന്‍ ഹോട്ടല്‍, അരമന റസ്റ്റോറന്റ്, ഗരുഡ എക്സ്പ്രസ് ഹോട്ടല്‍, ഹോട്ടല്‍ ദി മിസ്റ്റ്, ഹോട്ടല്‍ പാര്‍ക്ക് ഹൗസ്, മോഡേണ്‍ ഹോട്ടല്‍, ഹോട്ടല്‍ ഹീറോ, മന്നാടിയാര്‍ ഹോട്ടല്‍, ബിസ്മില്ലാ ടീ സ്റ്റാള്‍, ജസ്റ്റ് കിച്ചണ്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടുകയും ബന്ധപ്പെട്ട സ്ഥാനപങ്ങളുടെ പേരില്‍ മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ളതെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു.
കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.സി മാധവന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രവീന്ദ്രന്‍, ഷാജു, എ.എ. ജോളി, സെബി ഔസേപ്, ജോണ്‍ ദേവസ്യ, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ ഉള്‍പ്പെട്ട അഞ്ച് സ്ക്വാഡുകളാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.
Post Your Comments