Election NewsLatest NewsIndiaElection 2019

എന്‍റെ അമേഠി കുടുംബാം​ഗങ്ങളെ,കോണ്‍​ഗ്രസ് അധികാരത്തിലേറിയാല്‍ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾ നടത്തും , എന്നെ വിജയിപ്പിക്കണം – കത്തെഴുതി രാഹുൽ ഗാന്ധി

അധികാരത്തിലേറിയാല്‍ മണ്ഡലത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കുന്നു.

ന്യൂഡല്‍ഹി: അമേഠിയിലെ ജനങ്ങള്‍ക്ക് വൈകാരികമായ കത്തെഴുതി കോണ്‍​ഗ്രസ് അധ്യക്ഷന്‍ ​രാഹുല്‍ ​ഗാന്ധി. എന്‍റെ അമേഠി കുടുംബാം​ഗങ്ങളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങുന്ന കത്തില്‍‌ കോണ്‍​ഗ്രസ് അധികാരത്തിലേറിയാല്‍ മണ്ഡലത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കുന്നു. അധികാരത്തിലെത്തിയാല്‍ ബിജെപി തടഞ്ഞുവെച്ച പദ്ധതികള്‍ എല്ലാം തന്നെ പുനരാരംഭിക്കുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ബിജെപി നുണ ഫാക്ടറികള്‍ നിര്‍മിക്കുകയാണെന്നും വോട്ടര്‍ന്മാരെ സ്വാധീനിക്കുന്നതിനുവേണ്ടി പണമൊഴുക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നു. അമേഠിയിലെ ദുര്‍ബലരും അശരണരുമായ ജനങ്ങളുടെ വേദന തനിക്ക് കേള്‍ക്കാന്‍ കഴിയുന്നുവെന്നും അവര്‍ക്കുവേണ്ടി താന്‍ എന്നും ശബ്ദമുയര്‍ത്തുമെന്നും രാഹുല്‍ കത്തില്‍ കുറിച്ചു.

ബിജെപിയുടെ ആശയങ്ങള്‍ പത്തോ പതിനഞ്ചോ വ്യവസായികളെ സഹായിക്കാന്‍ വേണ്ടിയുള്ളത് മാത്രമുള്ളതാണെന്നും രാഹുല്‍ കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. ‘മെയ് ആറിന് നടക്കുന്ന വോട്ടെടുപ്പില്‍ എനിക്ക് വോട്ട് ചെയ്ത് നിങ്ങളുടെ കുടുംബാംഗമായി എന്നെ കൂട്ടണമെന്നും -രാഹുല്‍ കത്തില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button