Latest NewsInternational

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് പിന്നാലെ നടപടിയുമായി പാകിസ്ഥാൻ

ഇസ്‍ലാമാബാദ്: പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നടപടികളുമായി പാകിസ്ഥാൻ. മസൂദ് അസറിന്റെ സ്വത്തുക്കൾ മരവിപ്പിച്ചതായും യാത്ര വിലക്ക് ഏർപ്പെടുത്തിയതായും പുറത്തിറക്കിയ ഔദ്യോ​ഗിക ഉത്തരവിലൂടെ പാകിസ്ഥാൻ അറിയിച്ചു. അതോടൊപ്പം തന്നെ ആയുധങ്ങളും വെടിക്കോപ്പുകളും വിൽക്കുന്നതിൽനിന്നും വാങ്ങുന്നതിൽനിന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

 മസൂദ് അസ്ഹറിനെതിരെ ഉടന്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വിദേശ യാത്രകള്‍ക്കുള്ള വിലക്ക്, സ്വത്ത് മരവിപ്പിക്കല്‍, ആയുധ കൈമാറ്റത്തിലെ വിലക്ക് എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുകയെന്നും പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലെ എതിര്‍പ്പ് ചൈന പിന്‍വലിച്ചതോടെയാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ 1267 സാങ്ഷൻ സമിതി മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ നാല് തവണ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ യു എന്‍ സുരക്ഷാ കൗണ്‍സിലിലുള്ളറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button