കുവൈറ്റ്: കുവൈറ്റിലെ ഷെയ്ഖ് ജാബർ പാലം അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് രാജ്യത്തിനായി സമർപ്പിച്ചു. കുവൈറ്റ് വിഭാവനം ചെയ്തിട്ടുള്ള വിഷൻ-2035 യാഥാർഥ്യമാക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ഷെയ്ഖ് ജാബർ പാലം. കരയിലും കടലിലുമായി വ്യാപിച്ചുകിടക്കുന്ന പാലത്തിന് 1500 തൂണുകളുണ്ട്. കടൽപാലങ്ങളുടെ ഗണത്തിൽ വലുപ്പത്തിൽ ലോകത്തിലെ നാലാമത്തെ പാലമാണിത്. രാജ്യത്ത് നിക്ഷേപരംഗത്ത് വലിയ കുതിപ്പിന് പാലം വഴി വെക്കുമെന്നാണ് കരുതുന്നത്.
കുവൈറ്റ് സിറ്റിയിൽ നിന്ന് സുബിയ പ്രദേശത്തേക്കുള്ള ദൂരം 104 കിലോമീറ്റർ 37.5കിലോമീറ്റർ ആയി ചുരുങ്ങി. 90 മിനിറ്റ് വേണ്ടിവന്നിടത്ത് ഇനി 30മിനിറ്റ് കൊണ്ട് എത്താൻ കഴിയും. ഷെയ്ഖ് ജാബർ ബ്രിജ് പാലം നിർമാണം 2013ലാണ് ആരംഭിച്ചത്.
Post Your Comments