![](/wp-content/uploads/2019/05/old-lady.jpg)
മഞ്ചേരി : വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ മോഷ്ടിച്ച വീട്ടുവേലക്കാരിക്ക് കോടതി ശിക്ഷ വിധിച്ചു. പ്രതിയായ പാലക്കാട് ചെമ്പ്ര സ്വദേശിയായ ശാന്തകുമാരിക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻ കോടതി ശിക്ഷിച്ചത്. 2013 മാർച്ച് നാലിനാണ് വളാഞ്ചേരി സ്വദേശി കുഞ്ഞുലക്ഷ്മിയെ ശാന്തകുമാരി കൊലപ്പെടുത്തിയത്.
കുഞ്ഞുലക്ഷ്‌മിയുടെ മകന്‍റെ വീട്ടിലെ വേലക്കാരിയായ ശാന്തകുമാരി, ഭർത്താവിന്‍റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാണ് കൊല നടത്തിയത്. തോർത്ത് വിരിച്ച് നിലത്തുകിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞുലക്ഷ്മിയെ വെട്ടുകത്തികൊണ്ട് കഴുത്തിൽ വെട്ടിയ ശാന്തകുമാരി മരണം ഉറപ്പിക്കാനായി കഴുത്തിൽ തോർത്തിട്ട് മുറുക്കുകയും ചെയ്യുകയായിരുന്നു. ചെവിമുറിച്ചാണ് ആഭരണങ്ങൾ കവർന്നത്. തെളിവ് നശിപ്പിക്കാനായി പരിസരത്ത് മുളകുപൊടി വിതറുകയും ചെയ്തു.
.
Post Your Comments