ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരത്ത് ആഞ്ഞു വീശുന്നു. ഒഡീഷയിലെ പുരി തീരത്താണ് ചുഴലിക്കാറ്റ് ശക്തമായി വീശിയടിക്കുന്നത്. ഇതോടെ 223 ട്രെയിനുകൾ നിലവിൽ റദ്ദാക്കിയിട്ടുണ്ട്. ഒഡീഷയിലെ വിമാനത്താവളം അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു. കൊൽക്കത്ത വിമാനത്താവളം 3 മണിക്ക് അടച്ചിടും.
ചെന്നൈ റൂട്ടിലോടുന്ന 150 ഓളം ട്രെയിന്‍ സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഒഡിഷ, ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത നൽകിയിരിക്കുകയാണ്. ഒഡിഷയ്ക്ക് ഒപ്പം തന്നെ വിശാഖപട്ടണത്തെ കിഴക്കന്‍ തീരങ്ങളും പശ്ചിമ ബംഗാളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments