KeralaLatest NewsElection News

ടിക്കാറാം മീണയ്‌ക്കെതിരെ സിപിഎം

തിരുവനന്തപുരം : കള്ളവോട്ട് വിവാദം കത്തി നിൽക്കെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്‌ക്കെതിരെ സിപിഎം സെക്രട്ടറിയേറ്റ്. ഇടത് പ്രവർത്തകർക്കെതിരെ കേസെടുക്കാൻ മീണയ്ക്ക് തിടുക്കം . ലീഗ് പ്രവർത്തകരിൽ നിന്ന് വിശദീകണം കേട്ട ശേഷം മാത്രമാണ് നടപടിയെടുത്ത്. മീണയുടെ നടപടി ഏകപക്ഷീയമാണ്. മീണയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നകാര്യം കേന്ദ്ര നേതൃത്വ മായി ആലോചിച്ച് തീരുമാനിക്കും.

കുറ്റാരോപിതരായ സിപിഎം പ്രവത്തകരുടെ വിശദീകരണം കേൾക്കാനോ മൊഴിയെടുക്കാനോ തയാറായില്ല. എന്നാൽ ലീഗ് പ്രവർത്തകരുടെ കാര്യം വന്നപ്പോൾ ഇതായിരുന്നില്ല മീണയുടെ സമീപനം. ലീഗ് പ്രവർ‌ത്തകർക്കെതിരേ തെളിവുകൾ സഹിതം പരാതി ഉണ്ടായിട്ടും അവരുടെ വിശദീകരണം കേട്ടു. ഇത് ഇരട്ടത്താപ്പാണെന്നും സി.പി.എം വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button