തിരുവനന്തപുരം: നിയമസഭാ ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി. സമ്മേളനങ്ങളില്‍ പല വകുപ്പുകളും മറുപടി നല്‍കുന്നില്ലെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷം നല്‍കിയ പരാതിയിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. ശബരിമല സ്ത്രീ പ്രവേശന ഉത്തരവിനെ തുടര്‍ന്നുള്ള അക്രമ സംഭവങ്ങളുടെ വിശദാംശങ്ങള്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പിന്‍വലിച്ച ക്രിമനല്‍ കേസുകള്‍, കുഞ്ഞന്തനുള്‍പ്പെടെയുള്ള സിപിഎമ്മുകാരായ തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിലെ മാനദണ്ഡം, മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ വിദേശ യാത്രവിവരങ്ങള്‍ തുടങ്ങി പ്രതിപക്ഷ എംഎല്‍എമാര്‍ ചോദിച്ച പ്രധാന ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് ആരോപണം.
Post Your Comments