
പാലക്കാട്: എക്സൈസിനെ വെട്ടിച്ച് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ച സിപിഎം നേതാവിനെ പിടികൂടാനാവാതെ പോലീസ്. തത്തമംഗലത്തിന് സമീപത്തുവെച്ച് 525 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായ അനിലിന്റെ പങ്കിനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. അത്തിമണി അനില്‍ എന്നറിയപ്പെടുന്ന ഇയാള്‍ ക്രിമിനല്‍ സ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ മുന്‍പും പങ്കെടുത്തിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പെരുമാട്ടി, പട്ടഞ്ചേരി പ്രദേശത്ത് നേരത്തെയുണ്ടായിരുന്ന ജനതാദള്‍ – സിപിഎം സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അനിലാണെന്നാണ് റിപ്പോര്‍ട്ട്.
ജനതാദള്‍ – സിപിഎം സംഘര്‍ഷത്തില്‍ ക്രൂരമായി പരിക്കേറ്റ ജനതാദള്‍ പ്രവര്‍ത്തകനായ സിനീഷ് അനിലാണ് തന്നെ വെട്ടിയതെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അനിലിനെ പിടികൂടാന്‍ കഴിയാത്തതിന് പിന്നില്‍ ഇയാളുടെ രാഷ്ട്രീയ സ്വാധീനമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ചാര്‍ജ് ചെയ്യപ്പെട്ടിരിക്കുന്ന കേസില്‍ നിന്നും ഊരാന്‍ എക്സൈസിനെ സ്വാധീനിക്കാന്‍ ഇയാള്‍ ശ്രമങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
തത്തംമംഗലത്ത് വെച്ച് അനില്‍ സ്പിരിറ്റ് കടത്തുന്നതിനിടെ പോലീസിന്റെ മുന്നില്‍ അകപ്പെട്ടിരുന്നെങ്കിലും കാര്‍ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു. രണ്ട് ദിവസം മുന്‍പ് പിടിയിലായ സ്പിരിറ്റ് കടത്ത് സംഘത്തിലെ മണി എന്നയാണ് അനിലിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. മീനാക്ഷിപുരത്തുള്ള തെങ്ങിന്‍ തോപ്പിലേക്ക് സ്പിരിറ്റ് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അനില്‍ പോലീസിന് മുന്നില്‍ അകപ്പെടുന്നത്. എന്നാല്‍ അവിടെനിന്ന് ഇയാള്‍ രക്ഷപ്പെട്ടു. വ്യാജ കള്ള് നിര്‍മ്മാണത്തിനായാണ് സ്പിരിറ്റ് എത്തിച്ചതെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം.
Post Your Comments