Latest NewsKerala

എംഇഎസിന് പിന്തുണയുമായി കേരള നദ് വത്തുൾ മുജാഹിദ്ദീൻ

തിരുവനന്തപുരം: സ്ത്രീകളുടെ മുഖാവരണ നിരോധനത്തിൽ എംഇഎസിന് പിന്തുണയുമായി കേരള നദ് വത്തുൾ മുജാഹിദ്ദീൻ. സ്‌ത്രീകൾ മുഖം മറയ്ക്കണമെന്ന് മതം നിഷ്കർഷിക്കുന്നില്ല ഇപ്പോഴത്തേത് അനാവശ്യ വിവാദമെന്ന് പ്രസിഡന്റ് ടിപി അബ്ദുള്ളക്കോയ മദനി വ്യക്തമാക്കി.

എംഇഎസിന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖം മറയ്ക്കുന്ന ബുര്‍ഖ നിരോധിച്ച സംഭവത്തില്‍ ഫസല്‍ ഗഫൂറിന് പിന്തുണയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. മതം അനുശാസിക്കാത്ത രീതിയിലുള്ള വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്ലീം മതസംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് കെടി ജലീല്‍ ആവശ്യപ്പെട്ടു.

ഹജ്ജ് ചെയ്യുമ്പോഴും നിസ്കരിക്കുമ്പോഴുമൊന്നും മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. സ്ത്രീകള്‍ മുഖവും പുറം കൈയും മറയ്ക്കരുതെന്ന് ഇസ്ലാം മതം അനുശാസിക്കുന്നുമുണ്ട്. എന്നിട്ടും ഇവിടുത്തെ സ്ത്രീകള്‍ ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശി പിടിക്കുന്നത് ശരിയല്ലെന്ന് മന്ത്രി കെടി ജലീല്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button