മലപ്പുറം: മമ്പാട് എംഇഎസ് കോളേജ് പരിസരത്ത് വിദ്യാർത്ഥികൾക്കെതിരെ ഭീഷണി ഫ്ലക്സ്. കോളേജ് സമയത്തിന് ശേഷവും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരിസരത്ത് തുടരുന്നത് നാട്ടുകാര്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ഫ്ലക്സില്‍ പറയുന്നത്. വൈകീട്ട് അഞ്ച് മണിക്ക് ശേഷം കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നാല്‍ കൈകാര്യം ചെയ്യുമെന്നും ഭീഷണിയുണ്ട്.
ഇത് സദാചാര ഗുണ്ടായിസമല്ലെന്ന് അവകാശപ്പെടുന്ന ഫ്ലക്സില്‍, കുടുംബമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണിതെന്നും വ്യക്തമാക്കുന്നുണ്ട്. കോളേജില്‍ നടക്കുന്ന പരിപാടികള്‍ കഴിഞ്ഞ് വൈകിയും വിദ്യാര്‍ത്ഥികള്‍ പ്രദേശത്ത് തുടരുന്നതും തമ്മില്‍ ഇടപഴകുന്നതും തങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നു എന്നാണ് പൗരസമിതിയുടെ ആരോപണം.
റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു : തെറിച്ച് വീണ് വീട്ടമ്മ മരിച്ചു
കോളേജിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലുണ്ടാക്കുന്നതും ഇവര്‍ ലഹരി ഉപയോഗം നടത്തുന്നതും തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഫ്ലക്സില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലുണ്ടായതിന് പിന്നാലെ പൊലീസിനെ അറിയിച്ചെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ലെന്നും ഈ സാഹചര്യത്തിലാണ് പൗരസമിതി ചേര്‍ന്ന് ഫ്ലക്സ് വെച്ചത് എന്നാണ് ഇവര്‍ പറയുന്നത്.
Post Your Comments