ഹൈദരാബാദ്: ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന് പിടിയിൽ. 7.5 ലക്ഷം രൂപയാണ് ഇയാള് കൈക്കൂലിയായി ആവശ്യപ്പെട്ടത്.ഇതിന്റെ ആദ്യ ഗഡുവായി രണ്ട് ലക്ഷം രൂപ ഇയാള് കൈപ്പറ്റുകയും ചെയ്തു. ഉദ്യോഗസ്ഥനെ സിബിഐയാണ് അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്തെ ഇയാളുടെ ഓഫീസിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഏപ്രിൽ 29 നാണ് സിബിഐ പരാതി സ്വീകരിച്ചത്.
Post Your Comments