Latest NewsKeralaNattuvartha

പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

കൊച്ചി: ഇന്‍സ്റ്റഗ്രാമിൽ പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. കോഴിക്കോട് കരുവന്‍തുരുത്തി സ്വദേശിയായ മുഹമ്മദ് സഫ്-വാനെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. സൈബർസെല്ലിന്‍റെ സഹായത്തോടെ ഫോൺ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.

പെൺകുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചിരുന്നതോടൊപ്പം ഈ പെൺകുട്ടികളെ മോശമായി ചിത്രീകരിച്ചുള്ള സന്ദേശങ്ങൾ സുഹൃത്തുക്കള്‍ക്ക് പതിവായി പ്രതി അയച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button