റായ്പൂർ: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ബിജെപി എംഎൽഎ ഭീമാ മാണ്ഡവിയെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് സംഘത്തിലെ പ്രധാനിയെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചു. മാവോയിസ്റ്റ് നേതാവ് മാഡ്വി മുയ്യയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഏപ്രിൽ 9നു കൗകോണ്ഡ പൊലീസ് സ്റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.
ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ഉപയോഗിച്ചായിരുന്നു സ്ഫോടനം നടത്തിയത്. എംഎൽഎ അടക്കം ആറ് പേർ അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നേരെത്തെ സുരക്ഷാസേ ന ഏറ്റുമുട്ടലില്‍ ഭീമ മാണ്ഡവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് നക്സലൈറ്റുകളെ വധിച്ചിരുന്നു.
Post Your Comments