റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ബീജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ മൂന്ന് പേരെ സുരക്ഷാസേന വധിച്ചു. രണ്ട് സ്ത്രീകളടക്കം മൂന്ന് പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സുരക്ഷാസേന അറിയിച്ചു. ബസഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ബേലം ഗുട്ട കുന്നുകൾക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്.
രാവിലെ 7:30 മുതൽ ഛത്തീസ്ഗഡ് പോലീസും കോബ്ര യൂണിറ്റും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിരുന്നു. 20 ഓളം കമ്മ്യൂണിസ്റ്റ് ഭീകരർ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ഊർജ്ജിതമാക്കിയത്. വിനോദ് കർമ്മ, ആവപ്പള്ളി എൽഒഎസ് രാജു പൂനെം, എസിഎം വിശ്വനാഥ്, ഗുഡ്ഡു തേലം, എസിഎം വിശ്വനാഥ്, ഗുഡ്ഡു ടെലം എന്നിവരുടെ കമ്മ്യൂണിസ്റ്റ് ഭീകര സംഘമാണ് പ്രദേശത്ത് ഒളിച്ചുതാമസിക്കുന്നത്.
Also Read: ഹയീൽ-5-23: കടലിനടിയിൽ അത്യാധുനിക ആണവ ഡ്രോൺ പരീക്ഷണവുമായി ഉത്തര കൊറിയ
Post Your Comments