മണിപ്പൂരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഡ്രൈവറെ രക്ഷപ്പെടുത്തി. ട്രക്ക് ഡ്രൈവറായ മുഹമ്മദ് നൂറുദ്ദീനെയാണ് സുരക്ഷാ സേന രക്ഷപ്പെടുത്തിയത്. ഇന്ത്യൻ റിസർവ് ബറ്റാലിയൻ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോകുന്നതിനിടെയാണ് മുഹമ്മദിനെ ഭീകരൻ തട്ടിക്കൊണ്ടു പോയത്. സുരക്ഷാ സേനയുടെ സമയോചിത ഇടപെടലിനെ തുടർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം അവസാനിച്ചതായി സുരക്ഷാ സേന അറിയിച്ചു.
മണിപ്പൂരിന്റെ അതിർത്തി മേഖലയായ മോറിക്ക് സമീപമാണ് സംഭവം നടന്നത്. ഡ്രൈവറെ രക്ഷപ്പെടുത്തിയതിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനെ തുടർന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. രണ്ടിടങ്ങളിൽ നിന്നായി 10 ഗ്രാനൈഡുകളാണ് കണ്ടെടുത്തത്. കൂടാതെ, തെങ്നൗപാൽ ജില്ലയിൽ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ടെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
Post Your Comments