![](/wp-content/uploads/2019/05/priya-news.jpg)
ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ നിറസാന്നിധ്യമാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.ഇങ്ങ് തെക്ക് കേരളത്തിൽ വയനാട് മുതൽ രാജ്യ തലസ്ഥാനത്ത് വരെ അണികളെ ആവേശത്തിലാഴ്ത്തിയാണ് പ്രിയങ്ക ഗാന്ധിയുടെ യാത്ര.തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ വാർത്തകളിൽ ഇടം നേടുന്ന പ്രിയങ്ക ഇത്തവണ വാർത്തകളിൽ നിറയുന്നത് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എത്തിയ പ്രിയങ്ക പാമ്പുകളെ കൈയ്യിലെടുത്താണ് ജനങ്ങളെ ഞെട്ടിച്ചത്.
റായ്ബറേലിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ പാമ്പാട്ടികളുമായി സംവദിക്കുന്നതിനിടെയാണ് പ്രിയങ്ക പാമ്പുകളെ കയ്യിലെടുത്തത്. പാമ്പുകളെ കൈകളാൽ പ്രിയങ്ക തൊടുന്നതും കൂടയിയില്‍ എടുത്തുവെക്കുന്നതും കാണികളിലാരോ ഷൂട്ട് ചെയ്ത വീഡിയോയിൽ വ്യക്തമാണ് . സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ തരംഗമാവുകയാണ്.
Post Your Comments