KeralaLatest News

കെവിന്‍ വധക്കേസ്: നീനുവിനെ ഇന്ന് വിസ്തരിക്കും

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിനെ ഇന്ന് വിസ്തരിക്കും. കെവിനെ കൊലപ്പെടുത്തിയത് പ്രതികളുടെ ദുരഭിമാനം മൂലമാണെന്നായിരുന്നു നീനുവിന്റെ മൊഴി. ഇതുതന്നെ നീനു കോടതിയില്‍ ആവര്‍ത്തിച്ചേക്കും. പോലീസിന്റെ വീഴ്ചയെ കുറിച്ചു നീനു മൊഴി നല്‍കിയേക്കും.

കെവിന്റെ കൊലപാതകം നേരത്തേ അറിഞ്ഞിരുന്നതായി ചാക്കോയുടെ സുഹൃത്ത് മൊഴി നല്‍കിയിരുന്നു. സുഹൃത്തും അയല്‍വാസിയുമായ ലിജോയാണ് കോട്ടയം പ്രിന്‍സിപ്പല്‍ കോടതിയില്‍ മൊഴി നല്‍കിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് വിവരം അറിയിച്ചതെന്നും ലിജോ കോടതിയില്‍ പറഞ്ഞു.കെവിനെ കൊന്നത് തങ്ങളല്ല എന്നായിരുന്നു ഒന്നാം പ്രതി ഷാനു അടക്കമുള്ളവര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിനെ തള്ളികളയുന്നതാണ് കേസിലെ 26-ാം സാക്ഷിയായ ലിജോയുടെ മൊഴി.

അതേസമയം കേസിലെ 28-ാം സാക്ഷി അബിന്‍ പ്രദീപ് കൂറുമാറി പ്രതികള്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയത് പോലീസ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണെന്ന് അഭിന്‍ വിചാരണക്കിടെ കോടതിയില്‍ പറഞ്ഞു. കെവിനെ കൊലപ്പെടുത്തിയത് അറിഞ്ഞിരുന്നുവെന്നും അക്രമണത്തിന് ഉപയോഗിച്ച വാള്‍ ഒളിപ്പിക്കുന്നതു കണ്ടുവെന്നും ഇയാള്‍ നേരത്തേ നല്‍കിയ മൊഴിയാണ് മാറ്റി പറഞ്ഞത്. പോലീസിന്റെ ഭീഷണി മൂലം താന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നുവെന്നും അബിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button