തിരുവനന്തപുരം: കള്ളവോട്ട് വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറേയും യുഡിഎഫിനേയും വിമര്‍ശിച്ച് വൈദ്യുത മന്ത്രി എം.എം മണി. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് കാണിക്കുന്ന പച്ച തട്ടിപ്പാണ് കള്ളവോട്ട് ആരോപണമെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്ന് ടീക്കാറാം മീണ ആരാണെന്നും, അദ്ദേഹം സര്‍വാധികാരിയാണോ എന്നും മന്ത്രി ചോദിച്ചു.
സര്‍വാധികാരിയെ പോലെയാണ് മീണ പെരുമാറുന്നത്. അങ്ങേര് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് കൊടുക്കട്ടെ. പിന്നെ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോടതിയുണ്ട്. തെരഞ്ഞെടുപ്പിന്റെ തര്‍ക്കമൊക്കെ ഹൈക്കോടതിയിലാണ്. മന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും ഓരോ ഉദ്യോഗസ്ഥനും ഇങ്ങനെ കള്ളവോട്ട് പിടിക്കാന്‍ പോയാല്‍ ബഹുകേമമായിരിക്കും. അതുകൊണ്ട് ചുമ്മാ വെറും തട്ടിപ്പാണ് ഇവന്മാര്‍ കാണിച്ചുകൊണ്ടിരിക്കുന്നതെന്നു മന്ത്രി ആരോപിച്ചു.
യുഡിഎഫ് എന്നാല്‍ വ്യഭിചാരം എന്നാണ് ഓര്‍മ്മ വരുന്നതെന്നു തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കാണിക്കുന്ന പച്ച തട്ടിപ്പാണ് കള്ളവോട്ട് ആരോപണമെന്നും മന്ത്രി പറഞ്ഞു. കള്ളവോട്ട് വിഷയത്തില്‍ സിപിഎമ്മിനെകിരെ തെളിവുകള്‍ പുറത്ത് വിട്ട സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
Post Your Comments