Latest NewsIndia

‘ക്രൂരമായി പീഡിപ്പിച്ചു, ശരീര ഭാഗങ്ങളില്‍ കടിച്ചു; പല സ്ത്രീകളുമായും അയാള്‍ക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ആ ബന്ധം ഉപേക്ഷിച്ചു”; കാമുകന്റെ ക്രൂരത തുറന്ന് പറഞ്ഞ് യുവതി

തടഞ്ഞു നിറുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ഒഴിഞ്ഞുമാറിയതോടെ അയാള്‍ രൂക്ഷമായി പെരുമാറാന്‍ തുടങ്ങി

മീടൂ കാമ്പയിന്‍ തുടങ്ങിയപ്പോള്‍ തന്നെ കാമുകന്റെ ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറച്ചില്‍ നടത്തി ശ്രദ്ധ നേടിയ യുവതിയാണ് ശ്രുതി ചൗധരി. ആ തുറന്നു പറച്ചിലിലൂടെ തനിക്കുണ്ടായ മറ്റൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അവര്‍.ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ;

ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും മുംബൈ് എന്ന മഹാനഗരത്തിലെത്തിയതായിരുന്ന എന്റെ എഴുത്ത് കണ്ട് കൂടെ ജോലി ചെയ്യാന്‍ അയാള്‍ വിളിക്കുകയായിരുന്നു. പിന്നീട് എപ്പോഴോ അവര്‍ തമ്മില്‍ പരസ്പരം അടുത്തു. തന്റെ പ്രശ്‌നങ്ങള്‍ പലതും അയാളോട് മനസ് തുറന്നു പറഞ്ഞു. പിന്നീട് ശരീരം പങ്കിടുന്ന തലം വരെ ആ ബന്ധം വളര്‍ന്നു. എന്നാല്‍ സ്‌കോട്‌ലന്‍ഡിലേക്കുള്ള ഒരു യാത്രയാണ് എല്ലാം മാറ്റിമറിച്ചത്.

അവിടെവച്ച്‌ ഒരു രാത്രി അയാളുടെ അടുത്ത് നിന്ന് തിരികെപോകാന്‍ തുടങ്ങുകയായിരുന്ന എന്നെ തടഞ്ഞു നിറുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ഒഴിഞ്ഞുമാറിയതോടെ അയാള്‍ രൂക്ഷമായി പെരുമാറാന്‍ തുടങ്ങി. അയാളുടെ ആവശ്യത്തിന് അവസാനം വഴങ്ങിയെങ്കിലും വളരെ ക്രൂരമായാണ് അയാള്‍ പെരുമാറിയത്. എന്നെ വേദനിപ്പിക്കുകയും ശരീരഭാഗങ്ങളില്‍ കടിക്കുകയും ചെയ്തു. വൈകിയാണ് അതൊരു പീഡനമാണെന്ന് അറിഞ്ഞത്. ഇതിനുശേഷമാണ് അയാളുടെ യഥാര്‍ത്ഥമുഖം മനസിലാക്കുന്നത്. പല സ്ത്രീകളുമായും അയാള്‍ക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

പക്ഷേ ഒരേ സ്ഥാപനത്തില്‍ ജോലി തുടരേണ്ടിവന്നു. അപ്പോഴാണ് മറ്റൊരു പെണ്‍കുട്ടിക്കും അയാളില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടെന്ന് അറിഞ്ഞത്. ഞാനും ആ കുട്ടിയുമൊക്കെ അയാളുടെ ഇരകളാിരുന്നുവെന്ന് അപ്പോഴാണ് മനസിലാക്കിയത്. ബന്ധങ്ങള്‍ക്കിടയിലും ബലാത്സംഗവും പീഡനവും നടക്കുന്നുണ്ട് അങ്ങനെയാണ് അതിനെക്കുറിച്ച്‌ തുറന്നെഴുതിയത്. അതിനെത്തുടര്‍ന്ന് ആ പോസ്റ്റിന് മറുപടിയായി നിരവധി പെണ്‍കുട്ടികള്‍ അയാള്‍ക്കെതിരെ രംഗത്ത് വന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വരെ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. തുടന്നാണ് എല്ലാവര്‍ക്കുമായി പോരാടാന്‍ തീരുമാനിച്ചത്. അങ്ങനെ അവസാനം നിയമത്തിന് മുന്നില്‍ അയാളെ കൊണ്ടുവന്നു നടപിടിയെടുപ്പിച്ചു. നിങ്ങളൊരിക്കലും ഒറ്റയ്‌ക്കെല്ലെന്ന് തിരിച്ചറിയണമെന്നും നിങ്ങള്‍ അനുഭവിക്കുന്ന അതേ ദുരിതങ്ങള്‍ അനുഭവിക്കുന്ന മറ്റുള്ളവരും ഉണ്ടെന്നും ഓര്‍ക്കണം എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button