കോഴിക്കോട്: എം.ഇ.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ നിരോധിച്ച സര്‍ക്കുലറിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത്. ബുര്‍ഖ ധരിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമായാണ്. ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്നും സംഘടനകള്‍ പറയുന്നു. മതവിഷയത്തില്‍ എം.ഇ.എസ് ഇടപെടേണ്ടന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു.ഇസ്ലാം മതത്തിന്റെ തുടക്കം മുതലുള്ള രീതിയാണ് ബുര്‍ഖ ധരിക്കുന്നത്. സ്ത്രീകള്‍ നഗ്നരായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടരുതെന്നാണ് ഇസ്ലാം അനുശാസിക്കുന്നത്.
അതില്‍ മുഖവും ഉള്‍പ്പെടുമെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.അതേസമയം മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കുന്നത് പുതിയ സംസ്‌കാരമാണെന്നായിരുന്നു ഫസല്‍ ഗഫൂറിന്റെ മറുപടി. രാജ്യത്ത് 99 ശതമാനം മുസ്ലീം സ്ത്രീകളും മുഖം മറയ്ക്കുന്നില്ല. മുഖം മറയ്ക്കുന്ന വസ്ത്രധാരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ മുസ്ലീം സംഘടനകളുടെ അഭിപ്രായം തേടേണ്ടതില്ല. മതമൗലികവാദത്തിനെതിരായ തീരുമാനമാണ് ഇത്. ഡ്രസ് കോഡ് തീരുമാനിക്കാന്‍ മാനേജ്‌മെന്റിന് അധികാരമുണ്ടെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.
പൊതുസമൂഹത്തിന് സ്വീകര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമമെന്ന് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.
Post Your Comments