കടയ്ക്കല്‍ : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. വയറുവേദനയെയും ഛര്‍ദ്ദിയെയും തുടര്‍ന്നാണ് 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്്. കടയ്ക്കല്‍ പഞ്ചായത്തിലെ പാങ്ങലുകാട്, കുമ്മിള്‍ പഞ്ചായത്തിലെ മുതയില്‍, പുതുക്കോട് എന്നീ പ്രദേശങ്ങളിലുള്ളവരെയാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത ഭക്ഷ്യവിഷബാധയാണെന്നു സംശയിക്കുന്നു. ചൊവ്വാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം.
ഉച്ചയ്ക്ക് ചോറും മീന്‍കറിയും കഴിച്ച കുട്ടികള്‍ക്കാണ് വൈകുന്നേരത്തോടെ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. അസുഖം കലശലായതിനെ തുടര്‍ന്ന് രാത്രിയോടെ ആശുപത്രിയിലെത്തുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. അടുത്തടുത്ത മേഖലകളിലുള്ളവര്‍ക്കാണ് അസുഖം പിടിപെട്ടിട്ടുള്ളത്. രോഗബാധിതര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പുതുക്കോട് സ്വദേശികളായ നാജിത്ത് (11), നൗഫല്‍ (4), മുഹമ്മദ് സാജിദ് (12), മുഹമ്മദ് ആദില്‍ (12), ഷിജിത (13), ആദിനാന്‍ (8), ഷീന (9), മുതയില്‍ സ്വദേശികളായ ഹാമിദ് (6), റാഷിദ് (15), ആമിന (12), മുഹമ്മദ് ഹിലാല്‍ (14), നയന (13), പാങ്ങലുകാട് സജീന (34) എന്നിവരാണ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
Post Your Comments